Timely news thodupuzha

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെയും വനിത വൈസ് പ്രസിഡൻ്റിനെയും ആക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.

വണ്ണപ്പുറം: വൈസ്പ്രസിഡന്റിനെ യും  പഞ്ചായത്ത് പ്രസിഡന്റിനുംആക്രമിച്ച  സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കണിച്ചാ ട്ടിനെ  കാളിയാർപോലീസ് അറസ്റ്റ് ചെയ്തു.പഞ്ചായത്തിലെ പദ്ധതികളിൽ വ്യക്തിഗത ഗുണഭോക്താ ക്കളെ കണ്ടെത്തുന്നതിനുള്ള മാർക്ക് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ സി.പി.എം. കാളിയാര് ബ്രാഞ്ച് സെക്രട്ടറി ഇരുവരേയും മർദിച്ചുവെന്നപരാതിയിൽ ആണ് അറസ്റ്റ്.വനിതയെ മർദിച്ചതിനും പട്ടികജാതി വിഭാഗക്കാരനായ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിനും രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.വ്യാഴാഴ്ച രാവിലെ 11.30-ന് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. രാവിലെ 10 മുതൽ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർക്കിടീൽ നടക്കുകയായിരുന്ന കമ്മിറ്റിയിൽ അംഗമല്ലാത്തവരും മാർക്കിടീലിൽ പങ്കെടുക്കുന്നുവെന്ന് രഞ്ജിത്ത് ആരോപണം ഉന്നയിച്ചു. ഇതോടനുബന്ധിച്ചുനടന്ന പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഇരു വിഭാഗവും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച കാളിയാറിൽ നിന്നാണ് രഞ്ജിത്തിനെ   സി.ഐ.എച്ച്. എൽ.ഹണിഎസ്‌ ഐ മാരായ സാബു കെ പീറ്റർ, സജി പി ജോൺ എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളെ മെഡിക്കൽ പരിശോധന യ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി

Leave a Comment

Your email address will not be published. Required fields are marked *