Timely news thodupuzha

logo

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടുമെന്ന മുന്നന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ച്ചയ്ക്കു ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

തമിഴ്നാട് – തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി രാമചന്ദ്രൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻററിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജാഗ്രതയുടെ ഭാഗമായി ചെന്നൈ അടക്കം എട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐ.റ്റി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ കനത്ത ജാഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.

ഇന്നും ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. ബീച്ചുകളിലും അമ്യൂസ്മെൻറ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *