തിരുവനന്തപുരം: മുൻ പ്രധാനമതി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്ന ദിവസമായ ഡിസംബർ 28 ശനിയാഴ്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി കേന്ദ്ര ക്യാബിനറ്റ് യോഗം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പത്രകുറിപ്പും ഗവണ്മെന്റ് പുറത്ത് ഇറക്കിയിരുന്നു.

എന്നാൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ് ഓഫീസുകൾക്ക് പോസ്റ്റൽ ഡയറക്ടറേറ്റിൽ നിന്നും ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പകുതി ദിന അവധി ബാധകമാക്കിയില്ല. മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങുളും തപാൽ വകുപ്പിലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും എല്ലാ ശനിയാഴാചകളിലും അവധിയാണ്.

ഇതും ഉച്ചവരെയുള്ള അവധി തപാൽ ഓഫീസുകളിൽ നടപ്പാക്കാതെ പോയതിന് കാരണമായി സംശയിക്കുന്നു. മുമ്പ് 2018ൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്പെയി അന്തരിച്ചപ്പോൾ പോസ്റ്റ് ഓഫീസുകൾ ഉച്ചവരെ പ്രവർത്തിക്കരുത് എന്നുള്ള കൃത്യമായ ഓർഡർ തപാൽ ഡയറക്ടറേറ്റ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് അനങ്ങാപ്പാറ നയം സ്വീകരിച്ച് രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ എല്ലാം 28ആം തിയതി ശനിയാഴ്ച പൂർണമായും പ്രവർത്തിപ്പിച്ചു മുൻപ്രധാനമന്ത്രിയോട് ഉള്ള അനാദരവ് പ്രകടമാക്കിയത്. ഇത് തികച്ചും പ്രതിഷേധാർഹമായ കാര്യമായി വിലയിരുത്തപെടുന്നുവെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാർ പറഞ്ഞു.