Timely news thodupuzha

logo

‌സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ സ്വജന പക്ഷപാതം കടന്നുകൂടുന്നുവെന്ന ആരോപണത്തിന് പരിഹാരം കാണാൻ സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി.

ഇതിൻറെ ഭാഗമായി, സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നത് പരിഗണനയിൽ. കൊളീജിയത്തിലെ ഒരു അംഗം മുന്നോട്ടുവച്ച ആശയത്തിനു മറ്റു ചില അംഗങ്ങളുടെയും പിന്തണ ലഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക എന്നിവരാണ് കൊളീജിയം അംഗങ്ങൾ.

ഇങ്ങനെയൊരു നിർദേശം നടപ്പായാൽ, അർഹതയുണ്ടായിട്ടും, സുപ്രീം കോടതി ജഡ്ജിയുടെ ബന്ധുവാണെന്ന ഒറ്റക്കാരണത്താൽ പലർക്കും അവസരം നിഷേധിക്കപ്പെടും എന്നതാണ് പ്രധാന എതിർ വാദം. എന്നാൽ, ജഡ്ജിമാരായി നിയമനം ലഭിച്ചില്ലെങ്കിലും ഇവർക്ക് അഭിഭാഷകർ എന്ന നിലയിൽ പേരും പ്രശസ്തിയും പണവും സമ്പാദിക്കാൻ സാധിക്കുമെന്ന മറുവാദവും നിലനിൽക്കുന്നു.

ഇതിനിടെ, ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ലഭിച്ച അഭിഭാഷകരുമായി കൊളീജിയം ആശയവിനിമയം നടത്തുന്ന പുതിയ രീതിക്കും തുടക്കമായിട്ടുണ്ട്. ഇവരുടെ മികവും ശേഷിയും പരിശോധിക്കുകയാണ് ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *