കൊച്ചി: പുതുവർഷത്തിന്റെ പുത്തന്‍ ദിനത്തിൽ സ്വർണവിലയിൽ വർധന. ഇന്ന്(1/1/2025) പവന് 320 രൂപ വർധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന് സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. എന്നാൽ വർഷാന്ത്യദിനമായ ചൊവ്വാഴ്ച 56,880 രൂപയായിരുന്നു വിപണി വില.
രാജ്യാന്തര വിപണിയിലെ വർധനയാണ് ആദ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 93 രൂപയാണ്.