Timely news thodupuzha

ധനുഷ് നൽകിയ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ധനുഷ് നൽകിയ പകർപ്പവകാശ കേസിൽ നയൻ താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

നയൻതാരയുടെ വിവാഹ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടാണ് ധനുഷ് പകർപ്പവകാശ കേസ് രജിസ്റ്റർ ചെയ്തത്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത നയൻതാര – വിഗ്നേഷ് ശിവൻ വിവാഹ വീഡിയോയുടെ ട്രെയിലറിൽ പകർപ്പവകാശം ലംഘിച്ച് നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്‍റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്‍റെ വണ്ടർബർ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്. 10 കോടി രൂപയുടെ പകർപ്പവകാശ നോട്ടീസ് അയച്ച് ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു.

പ്രേക്ഷകർ കാണുന്ന നിഷ്ക്കളങ്ക മുഖമല്ല ധനുഷിന്‍റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും നയൻ താര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *