തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ചോദ്യം ചെയ്യാൻ ശ്രമിച്ച് പൊലീസ്. എലിവിഷം കഴിച്ചുവെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ. ചൊവ്വാഴ്ച പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. അഫാനെ ചികിത്സിക്കുന്ന ഡോക്റ്റർമാരുടെ അനുവാദം ലഭിച്ചതിനു ശേഷമേ ചോദ്യം ചെയ്യൽ സാധ്യമാകൂ. സഹോദരനും പെൺസുഹൃത്തും അടക്കം അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ അഫാൻറെ അമ്മ ചികിത്സയിലാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ ചോദ്യം ചെയ്യാൻ ശ്രമിച്ച് പൊലീസ്
