കുട്ടിക്കാനം: ആശുപത്രിയുടെ ആത്മാക്കളായ ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പുറം ലോകത്തിനറിയില്ല. ജോലിഭാരവും സാമ്പത്തിക പ്രശ്നങ്ങളും അവരെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ആശാവർക്കേഴ്സിനെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുട്ടം സി.എച്ച്.സിയിലെ ആശ വർക്കേഴ്സിനു വേണ്ടിസാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിദ്യാർഥികൾ ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചത്.
മരിയൻ കോളേജിലെ അനഘ റെജി,ലക്ഷ്മി ഷൈബു, ക്രിസ്റ്റോ സ്റ്റീഫൻ, മെറിൻ ജിമ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഉൾകണ്ണ് തുറപ്പിക്കുന്ന സന്ദേശം അവരുടെ ഉള്ളിൽ നിക്ഷേപിച്ചു കൊണ്ട് പരിപാടി വിജയകരമായി പൂർത്തിയായി. 13 ആശാ പ്രവർത്തകർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ എം ദാസ്, ഹെൽത്ത് സൂപ്പർവൈസർ ഷാജി പി എൻ എന്നിവരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടി.