മധ്യപ്രദേശ്: ശിവപുരിയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൗമാരക്കാരൻ. വീടിന് സമീപത്ത് നിന്നും കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആളൊഴിഞ്ഞ വീടിലേക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിൽ കുട്ടിയുടെ മലാശയം തകർന്ന അവസ്ഥയിലാണ്. ശരീരം മുഴുവൻ കടിച്ച് മുറിവേൽപ്പിച്ച പാടുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മാത്രമായി 28 തുന്നലുകളാണ് ഉളളത്. കുട്ടി ഗ്വാളിയാറിലെ കമല രാജ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ മലാശയം തകർന്നതിനെ തുടർന്ന് വയറിൽ ശസ്ത്രക്രിയ നടത്തിയാണ് വിസർജ്യം പുറത്തെടുത്ത് കളഞ്ഞത്. പെൺകുട്ടിയുടെ മുഖത്തും തലയിലും കൈകാൽമുട്ടുകളിലും മുറിവുകളുണ്ട്.
സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. പെൺകുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സാധ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജുവൈനൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി.