Timely news thodupuzha

logo

പി.സി ജോർജ്ജിൻറെ ജാമ്യ ഹർജി; കോടതി വിധി ഇന്ന്

കോട്ടയം: മത വിദ്വേഷം ന​ട​ത്തി​യെ​ന്ന കേസിൽ റിമാൻ​ഡിൽ കഴിയുന്ന മു​ൻ എം​എ​ൽ​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോർജിൻറെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് ഇന്ന്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചി​രി​ക്കു​ന്ന ജോർജ് ഡോ​ക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.

ഇദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് ജോർജിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പൊതുപ്രവർത്തക​രായാൽ കേസുകൾ ഉണ്ടാകും. ഇതും അതു പോലെ​യാ​ണ്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവു​ണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇ​ദ്ദേ​ഹം നേരത്തേ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

30 വർഷം എംഎൽഎ ആയിരുന്ന വ്യക്തി​യാണ്. മത​സൗഹാർദം തകർക്കുക​ എന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുൻകൂർ ജാമ്യത്തിനു പോയപ്പോൾ​ത്ത​ന്നെ ഹൈ​ക്കോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.​

Leave a Comment

Your email address will not be published. Required fields are marked *