ഇടുക്കി: ജില്ലയിലെ വിവിധ വെൽഫെയർ ഹോമുകളിലെ കുട്ടികൾക്കായി ശിശുദിനത്തിൽ ആരംഭിച്ച ചിന്ന ചിന്ന ആശൈ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ജന്മദിനത്തിൽ ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുമായി സന്തോഷം പങ്കിടുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ചെറിയ സമ്മാനങ്ങൾ, ലഘു പിറന്നാൾ ട്രീറ്റ്, പാട്ടുപാടിയും കഥപറഞ്ഞും സ്നേഹാശംസകൾ അയച്ചും പരിപാടിയിൽ പങ്കുചേരാനാണ് പൊതുജനങ്ങളോട് കളക്ടർ അഭ്യർത്ഥന. ഇതോടനുബന്ധിച്ച് മാർച്ച് ഒന്നിന് തൊടുപുഴ മൈലകൊമ്പ് അക്ഷയ ഗേൾസ് ഹോമിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് പിറന്നാൾ സമ്മാനം നല്കാൻ കളക്ടർ നേരിട്ടെത്തും. വൈകീട്ട് 4.30 നാണ് പരിപാടി.
കാന്തല്ലൂർ ലിറ്റിൽ ഫ്ലവർ മേഴ്‌സി ഹോം ഫോർ ബോസിലെ 13 വയസ്സുള്ള ആൺകുട്ടി , മറയൂർ സെൻ്റ് ജോസഫ് ബാലഭവനിലെ 6 വയസ്സുള്ള ആൺകുട്ടി, മറയൂരിലെത്തന്നെ സെൻ്റ് ജോസഫ് ബാലഭവൻ ഗേൾസിലെ 8 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് ഇന്ന് ( മാർച്ച് 1 ) പിറന്നാൾ ആഘോഷിക്കുന്നത്. ഇവർക്ക് സമ്മാനങ്ങൾ നേരിട്ട് നല്കാൻ പൊതുജനങ്ങൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ ഗേൾസ് ഹോം, മൈലകൊമ്പ് 9847890294, 9656954226 ,ലിറ്റിൽ ഫ്ലവർ മേഴ്‌സി ഹോം ഫോർ ബോയ്സ്, കാന്തല്ലൂർ 9961995027, 7510340216, സെൻ്റ് ജോസഫ് ബാലഭവൻ ആൺകുട്ടികൾ, മറയൂർ 9446315822, 9495418510, സെൻ്റ് ജോസഫ് ബാലഭവൻ ഗേൾസ്, മറയൂർ 8547558126, 8281453964.





