തൊടുപുഴ: കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് കടുത്ത വിവേചനമാണ് കാണിക്കുന്നതന്ന് കേരള കോൺഗ്രസ്സ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു പറഞ്ഞു. പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് കിട്ടേണ്ട അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ കേന്ദ്രം കടുത്ത വിവേചനമാണ് കാണിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബഡ്‌ജറ്റിലും അല്ലാതെയും വാരിക്കോരി ധനസഹായങ്ങൾ നൽകുമ്പോൾ കേരളത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം നൽകുന്ന കാര്യത്തിൽ കേന്ദ്രം കേരളത്തെ മാറ്റി നിർത്തുകയാണ്.
കുത്തക മുതലാളിമാരായ അമ്പാനിയേയും അദാനിയേയും സഹായിക്കുന്ന കേന്ദ്ര ഗവൺമെന്റ്റ് കർഷകരോടും കർഷക തൊഴിലാളികളോടും സാധാരനക്കാരനോടും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. കേരള വികസനത്തിൽ കേന്ദ്ര ഗവൺമെൻ്റ് പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനാണ് കാണിക്കുന്നത് അതിനുദാഹരണമാണ് കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപൈസ പോയാലും വകയിരുത്താതിരുന്ന കേന്ദ്ര നയം. പൊതുമേഖല സ്ഥാപനങ്ങളെല്ലാം കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻ്റ് സ്വീകരിക്കുന്നത് കൂടാതെ എൻ.ആർ.എച്ച്,എം ഫണ്ട് വയനാട് ദുരിതാശ്വാസ ഫണ്ട് ഇവയൊന്നും നൽകാതെ കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻ്റ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് രതീഷ് അത്തിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ സെക്രട്ടറിമാരായ ഉണ്ണി വടകുന്നത്ത്, പി.എ ഫൈസൽ, വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ തേക്കുംകാട്ടിൽ, ഷിൻ്റോ ഇടുക്കി, മഞ്ജു ഏലപ്പാറ, അനു തൊടുപുഴ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവൽ, കെ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് സി.ആർ അഖിൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജിനോ സ്‌കറിയ, വനിത കോൺഗ്രസ്സ്(ബി) ജില്ലാ പ്രസിഡണ്ട് ബിബിത ശ്രീജിത്ത്, ലെനിൻ പി, ജിബിൻ ചെമ്പരത്തി എന്നിവർ സംസാരിച്ചു.