തിരുവനന്തപുരം: അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളിൾ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ജീവൻറെ സുഹൃത്ത് പാറ്റൂർ സ്വദേശി പാർഥസാരഥിയെ ആണ് കാണാതായത്. തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് ജീവനെ രക്ഷപ്പെടിത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോൾ ശക്തമായ തിരമാലയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴിക്കിൽപ്പെടുകയായികുന്നു. ഇരുവരും കാഞ്ഞിരംകുളം കോളെജിലെ ഒന്നാം വർഷ പിജി വിദ്യാർഥികളാണ് ഇവർ.
തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപെട്ട് വിദ്യാർഥി മരിച്ചു; മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു
