Timely news thodupuzha

logo

എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി

കോഴിക്കോട്: പ‍്യഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര‍്യൻ. എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാടെന്ന് മന്ത്രി പറഞ്ഞു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായി ആണ് എത്തിയത്. നെഗറ്റീവിൽ നിന്നായിരുന്നു തുടക്കം. അതിനുശേഷമാണ് നിലവിൽ കാണുന്ന ഉയരത്തിൽ എത്തിയത്. ഈ നെഗറ്റീവ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കും.

ബിജെപി ഒരു സൂപ്പർതാരത്തെ പോലെ ഉദിക്കും. ചിത്രം കാണുന്നവർ എല്ലാവരും ബിജെപിയെ പറ്റി ചർച്ച ചെയ്യും. പ്രധാനമന്ത്രിയെ പറ്റി രണ്ടായിരത്തിൻറെ തുടക്കത്തിൽ പറഞ്ഞിരുന്നത് എന്തായിരുന്നു. അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഉയരത്തിൽ എത്തുമായിരുന്നോ.

അതേസമയം ബിജെപി നേതാക്കൾ എമ്പുരാനെ വിമർശിക്കുന്നുവെന്നത് മാധ‍്യമ സ‍്യഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ റിലീസായതിനു പിന്നാലെ ചിത്രത്തെ വിമർശിച്ച് ചില ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര‍്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആർഎസ്എസിനെ വിമർശിച്ച് നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

സിനിമയെ സിനിമയായി കണ്ടാൽ മതി. അതിനുള്ള സാമാന‍്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സിനിമ കണ്ട് അഭിപ്രായം പറയാനുള്ള സാഹചര‍്യം എല്ലാവർക്കുമുണ്ടെന്നും തങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ലെന്നുമായിരുന്നു എം.ടി. രമേശിൻറെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *