ന‍്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം. മേയറായി ബി.ജെ.പിയുടെ രാജ ഇഖ്ബാൽ സിങ്ങിനെ തെരഞ്ഞടുത്തു. ഇതോടെ രണ്ടു വർഷങ്ങൾക്ക് ശേഷം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പിക്കായി. 133 വോട്ടുകൾ ലഭിച്ച രാജ ഇഖ്ബാൽ സിങ് കോൺഗ്രസ് സ്ഥാനാർഥിയായ മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മൻദീപ് സിങ്ങിന് ആകെ 8 വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവിൽ 250 സീറ്റുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് 117 കൗൺസിലർമാരുണ്ട് ബി.ജെ.പിക്ക്. ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് ബി.ജെ.പിക്ക് വൻ നേട്ടമായി.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പി തിരിച്ചുപിടിച്ചു
