സാൻ്റിയാഗോ: അർജൻറീനയിലും ചിലിയിലുമുണ്ടായ ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജൻറീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. എന്നിരുന്നാലും ജാഗ്രതയുടെ ഭാഗമായി ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡൻറ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
അർജൻറീനയിലും ചിലിയിലും ശക്തമായ ഭൂചലനം
