കൊല്ലം: കൊട്ടിയത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംങ്‌ഷനു സമീപം എസ്.ആർ മൻസിലിൽ നസിയത്(60), മകൻ ഷാൻ(33) എന്നിവരാണ് മരിച്ചത്. നസിയത്തിൻറെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിൻറെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും തർക്കിക്കുന്നത് കേട്ടിരുന്നതായി സമീപത്ത് താമസിക്കുന്നവർ പറഞ്ഞതായി വിവരമുണ്ട്. മരണത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; കൊല്ലത്താണ് സംഭവം നടന്നത്
