മുംബൈ: തുർക്കി പാക്കിസ്ഥനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് ബോംബെ ഐഐടിയും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും(ടിസ്) തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ താത്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് ബോംബെ ഐഐടി ഔദ്യോഗികമായി അറിയിച്ചു.
ഐഐടിക്ക് തുർക്കിയിൽനിന്നുള്ള ചില സ്ഥാപനങ്ങളുമായി ഫാക്കൽറ്റി എക്‌സ്ചേഞ്ച് പ്രോഗ്രാമുണ്ട്. തുർക്കിയിലെ അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള ബന്ധം തുടരാനില്ലെന്ന് ടിസും ഔദ്യോഗികമായി വ്യക്തമാക്കി.