തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച(29) രാവിലെ 10 മണിയോടെ, 20 സെന്‍റീമീറ്റർ വീതം ആകെ 80 സെന്‍റീമീറ്റർ ഷട്ടറുകൾ ഉയർത്തി. ഇക്കാരണത്താൽ ഡാമിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്റ്റർ മുന്നറിയിപ്പു നൽകി.
നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു
