ഇടുക്കി: പീരുമേട്ടിലെ പോത്തുപറ, പീരുമേട്, കുട്ടിക്കാനം, തുടങ്ങിയ പ്രദേശങ്ങളിൽ കറണ്ട് ഇല്ലാതായിട്ട് എട്ടു ദിവസമായി. ഇതേ തുടർന്ന് ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയ്ക്കെതിരെ പോത്തുപറ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി നിക്സൺ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്ട്ടറി മനോജ് രാജൻ, രാജു കുടമാളൂർ, പി രാജൻ, സതീഷ്, സി.കെ അനീഷ്, അന്തോണി സെൽവരാജ്, അനൂപ്, വിനീഷ്, അമൽ ജോസഫ് തുടങ്ങിവർ പങ്കെടുത്തു.
കറണ്ട് ലഭിക്കുന്നില്ല; യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
