തിരുവനന്തപുരം: കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജന്മം കൊണ്ടതെന്ന് സ്‌നേഹം കൊണ്ടു പറഞ്ഞതാണെന്നും ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും നടൻ കമൽഹാസൻ.
തമിഴ് ചിത്രം “തഗ് ലൈഫി് ൻറെ റിലീസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽഹാസൻ പ്രതികരിച്ചത്.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കന്നഡ നടൻ ശിവരാജ് കുമാറിനോട് ഏറെ സ്നേഹത്തോടെ പറഞ്ഞ കാര്യമാണ് വിവാദമായിരിക്കുന്നതെന്നും ഭാഷ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ ചരിത്രകാരന്മാർക്കും ഭാഷാപണ്ഡിതന്മാർക്കും വിടുന്നതാവും ഉചിതമെന്നും കമൽഹാസൻ പറഞ്ഞു.
തഗ് ലൈഫ് സിനിമയെയും തന്നെയും ജനങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ സ്‌നേഹത്തിൻറൻറെ പുറത്തു പറഞ്ഞതാണ്. ആരോപണം ഉന്നയിക്കുന്നവർ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
തമിഴ്‌നാട് ഏറെ വിശാലമായി ചിന്തിക്കുന്ന അപൂർവമായ സംസ്ഥാനമാണ്. മേനോനും റെഡ്ഡിയും തമിഴനും കന്നഡിഗ അയ്യങ്കാറും അവിടെ മുഖ്യമന്ത്രിമാരായിട്ടുണ്ട്.
എനിക്ക് ചെന്നൈയിൽ ഒരു പ്രശ്‌നം ഉണ്ടായപ്പോൾ കർണാടകയിൽനിന്നാണ് വലിയ പിന്തുണ ലഭിച്ചത്. എവിടെയും പോകേണ്ട, കന്നടത്തിലേക്കു വരൂ ഇവിടെ വീട് നൽകാം എന്നാണ് കന്നഡിഗർ പറഞ്ഞത്.