തൊടുപുഴ: തെനങ്കുന്ന് ബൈപ്പാസ് റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തൊടുപുഴ കോലോത്ത് വസതിയിൽ വച്ചു കൂടി.
ഈശ്വര പ്രാർത്ഥനാന്തരം അസോസിയേഷനിൽ നിന്ന് വേർപിരിഞ്ഞവർക്ക് വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി, മീറ്റിംഗിൽ ഷാജി പി ജോർജ് സ്വാഗതം ആശംസിച്ചു. സൈജൻ സ്റ്റീഫൻ അധ്യക്ഷ പ്രസംഗം നടത്തി പൊതു യോഗം ട്രാക്ക് പ്രസിഡണ്ട് ശശി ടി എം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ മിനിറ്റ്സും വരവ് ചെലവ് കണക്കുകളും ട്രഷറർ ബിനോ തോമസ് അവതരിപ്പിക്കുകയും ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു.
തുടർന്ന് നടന്ന 2025 – 2027 വർഷത്തേക്കുള്ളതെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി ഷാജി പി ജോർജ്, സെക്രട്ടറിയായി ജോസ് അലക്സ്, ട്രഷററായി ബിനോ തോമസ്, വൈസ് പ്രസിഡണ്ടായി സൈജൻ സ്റ്റീഫൻ, ജോയിൻ സെക്രട്ടറിയായി അജിത് കുമാർ പി.ആർ, എക്സിക്യൂട്ടീവ് മെമ്പർമാരായി ജോൺ കാപ്പിൽ, ബേബി കാവപ്പുരക്കൽ, ഫ്രാൻസിസ് പട്ടേരുപറമ്പിൽ, ജോസഫ് മാത്യു, ഫ്രാൻസിസ് സി.റ്റി, സോമൻ കടുക്മാക്കൽ, ജിതേഷ് ചെമ്പരത്തി, ടി.എസ് ബാബു, എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തും. യോഗത്തിൽ ജിതേഷ് ചെമ്പരത്തി, ജോസഫ് മാത്യു, ജോൺ കാപ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.