Timely news thodupuzha

logo

അഭിഭാഷകരുടെ പാനൽ; അപേക്ഷിക്കേണ്ട അവസാനി തീയതി ജൂൺ 10

ഇടുക്കി: ഇടുക്കി മുൻസിഫ് കോർട്ട് സെൻ്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എൻറോൾമെന്റ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധി പകർപ്പുകളും സഹിതം ജൂൺ 10 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ എത്തിക്കണം.

Leave a Comment

Your email address will not be published. Required fields are marked *