Timely news thodupuzha

logo

അതിശക്തമായ മഴ; തൊടുപുഴ നഗരസഭ അടിയന്തര ട്രീ കമ്മിറ്റി യോഗം ചേർന്നു

തൊടുപുഴ: കനത്ത മഴയുടെയും ജില്ലയിൽ റെഡ് അലേർട്ട് നിൽക്കുന്ന പശ്ചാത്തലത്തിൽ ട്രീ കമ്മിറ്റിയുടെ അടിയന്തരയോഗം നഗരസഭ ചെയർമാൻ കെ ദീപക് ന്റെ അധ്യക്ഷതയിൽ ചേർന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുവാൻ ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവുകൾ പുറപ്പെടുവിച പശ്ചാത്തലത്തിൽ ആണ് പ്രത്യേക യോഗം നഗരസഭ ചെയർമാന്റെ നിർദ്ദേശ പ്രകാരം സെക്രട്ടറി അടിയന്തര യോഗം വിളിച്ചത്.

ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നഗരസഭ പരിധിയിൽ ഉള്ള അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുവാൻ ട്രീ കമ്മിറ്റി യിൽ തീരുമാനം ആയി. അതാത് വകുപ്പകളുടെ അധീനതയിൽ ഉള്ള അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുകയോ ശിഖരങ്ങൾ മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കുവാൻ അതാത് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ വരുന്ന റോഡുകളുടെ ഇരു വശത്തും ഉള്ള അപകടകരമായ മരങ്ങൾ സംബന്ധിച്ച പരാതികൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുവാൻ ചെയർമാൻ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർക്ക് ചെയർമാൻ പ്രത്യേക നിർദ്ദേശം നൽകുകയും ഇത് സംബന്ധിച്ച് ജില്ലാ കളക്ടർടെ ഉത്തരവ് കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുകയും ചെയ്തു. നഗരത്തിലെ അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുവാനും അപകട ഭീഷണി ഉയർത്തുന്ന മരിച്ചില്ല കളും ശിഖരങ്ങളും ഉടൻ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനം ആയി.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ ഉള്ള അപകടകരമായ മരങ്ങൾ സ്ഥലഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റേണ്ടതും അല്ലാത്ത പക്ഷം ഇത് മൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സ്ഥലം ഉടമകൾ വ്യക്തിപരമായി ഉത്തരവാദി ആയിരിക്കും എന്നതിനാൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് നഗരസഭ അറിയിപ്പ് നൽകാനും തീരുമാനിച്ചു.

നഗരസഭ ചെയർമാൻ കെ ദീപക്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ കരീം, വിദ്യാഭ്യാസ കമ്മിറ്റി ചെയരമാൻ പി.ജി രാജശേഖരൻ, നഗരസഭ സെക്രട്ടറി നഗരസഭ ഉദ്യോഗസ്ഥർ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, സോഷ്യൽ ഫോറസ്റ്റ് ഓഫീസർ മുതലായവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *