കൊച്ചി: സിമൻ്റ് ഇഷ്ടിക തലയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോൻറെ ഭാര്യ ആര്യയാണ്(34) മരിച്ചത്.
മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിൻറെ മുകളിൽ നിന്നാണ് ഇഷ്ടിക ആര്യയുടെ തലയിൽ വീണത്. ഒപ്പമുണ്ടായിരുന്ന മകൾക്കും പരുക്കേറ്റിട്ടുണ്ട്. ആര്യയും മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്.
കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമൻറ് ഇഷ്ടികയാണ് താഴേക്ക് വീണത്. അപകടം നടന്ന ഉടൻ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.