ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോപ്രാംകുടി ദൈവംമേട് സ്വദേശിയുടെ ഒരേക്കറിലധികം കൃഷി ചെയ്തിരുന്ന വിളവെത്തി വന്നിരുന്ന 2000 വാഴ നശിച്ചു. തോപ്രാംകുടി സ്വദേശി അയ്യനോലിൽ ദീപുവിന്റെ വാഴയാണ് നശിച്ചത്.

വാഴക്കുല വെട്ടിയെടുക്കാൻ ഏതാണ്ട് 1.5 മാസം നിൽക്കെയാണ് കാറ്റിൽ വീണത്. ബാങ്കിൽ നിന്നും വ്യക്തികളിൽ നിന്നും നാല് ലക്ഷത്തോളം രൂപ കടം മേടിച്ചാണ് കൃഷി നടത്തിയത്.

2023ലെ വാത്തികുടി കൃഷിഭവനിലെ മികച്ച യുവകർഷകനുള്ള പുരസ്ക്കാരം നേടിയ ആളായിരുന്നു ദീപു. കൃഷി നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ യുവകർഷകൻ.





