തൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി സ്കൂളുകളിലേക്ക് എത്തുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസക്കാലമായി അടഞ്ഞു കിടന്ന സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരണ പ്രവർത്തനം നടത്തുവാൻ കേരള എൻ.ജി.ഒ യൂണിയൻ തീരുമാനമെടുത്തിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ തൊണ്ടിക്കുഴ സർക്കാർ യു പി സ്കൂളിലെ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. തൊണ്ടിക്കുഴ വാർഡ് മെമ്പർ സുജാത ശിവൻ സ്കൂൾ ഹെഡ്മിസ്ട്രസ് സാമ്യ സിറിയക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോബി ജേക്കബ് ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ജലീൽ കെ എസ് സുമിത് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ വർഷാരംഭത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ യൂണിയൻ സമ്മാനിച്ചു ബുക്കുകൾ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ഹെഡ്മിസ്ട്രസ്സ് ഏറ്റുവാങ്ങി.
അടിമാലി ആയിരം ഏക്കർ ജനത യു.പി സ്കൂളിൽ അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജയകുമാർ ഉദ്ഘാടനം ചെയ്തു.





