തൊടുപുഴ: നഗരസഭ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫ് അംഗവും പത്താം വാർഡ് കൗൺസിലറും നിലവിൽ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗവുമായ സനു കൃഷ്ണനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. എൽ.ഡി.എഫിലെ ഷീൻ വർഗീസിനെ പരാജയപ്പെടുത്തിയാണ് സനു കൃഷ്ണൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സനു കൃഷ്ണനെ മുനിസിപ്പൽ ചെയർമാൻ കെ ദീപക് സ്വീകരിച്ചു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാറർ സന്നിഹിതയായിരുന്നു.
തൊടുപുഴ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫ് അംഗം സനു കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു
