Timely news thodupuzha

logo

തൊടുപുഴ വണ്ണപ്പുറത്തെ കൃഷിഭവൻ ഇനി സ്മാർട്ട്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത് ഉദ്ഘാടനത്തിന് സജ്ജമായി. സംസ്ഥാന സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ സാക്ഷാത്കരിച്ച പദ്ധതിയായ ‘വിത്തിൽ നിന്ന് വിപണിയിലേക്ക്, ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും’ എന്ന ആശയമാണ് കർഷക സമൂഹത്തിനായി പ്രാവർത്തികമാക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് കൃഷിഭവൻ കാർഷിക സേവനങ്ങൾക്കായി സമഗ്രമായി രൂപകൽപ്പന ചെയ്തതാണ്.

ട്രെയിനിംഗ് ഹാൾ, ഇക്കോ ഷോപ്പ്, പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ബയോ ഫാർമസി, ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങൾ. വണ്ണപ്പുറത്തെ കർഷകരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഉദ്ഘാടനത്തിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവെന്നും കൃഷിഭവൻ അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *