തൊടുപുഴ: ഗ്രാമീണ മേഖലയിൽ പണ്ട് ചായക്കടകളിലും കടത്തിണ്ണകളിലും പത്രം വായിക്കുന്നതു ഒരു പുതുമ ആയിരുന്നില്ല. ഏന്നാൽ പുതുതലമുറ പത്രം വായിക്കുന്നത് ഒരു അപൂർവ്വ കാഴ്ചയായി മാറുന്ന സാഹചര്യത്തിലാണ് നമ്മൾ കഴിഞ്ഞു പോകുന്നത്. പണ്ടൊക്കെ പത്രവായന ഒരു ദൈനംദിന ശീലമായിരുന്നു. രാവിലെ കത്തിച്ച ബീഡിയ്ക്കും ചായയ്ക്കുമൊപ്പം പത്രം വായിക്കുക എന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ലോകത്തിൽ നടക്കുന്നതെന്ത് എന്ന് അറിഞ്ഞിരിക്കാൻ അതായിരുന്നു പ്രധാന മാര്‍ഗം. ഗ്രാമത്തിലെ കൂട്ടായ്മകളിൽ ചായക്കടകളിലും കെട്ടിടത്തിൻ കീഴിലുമായിരുന്നു പത്രം ചർച്ചയാവുന്നത്. അവർക്ക് അതിലൂടെ ലോകബോധവും സാമൂഹ്യസജ്ജീവതയും വളർന്നു. ഇന്ന്, അതിശയകരമായ രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങൾ ഉയർന്നുവെങ്കിലും ആ പഴയകാല പത്രവായനയുടെ സൗന്ദര്യവും ആഴമുള്ള വായനാനുഭവവും ഏറെ പുതുമയുള്ളതായിരുന്നു. പെരുംകൊഴുപ്പിലുള്ള ജയ്ഭാരത് ലൈബ്രറിയിൽ ചെന്നാൽ ഇപ്പോഴും പഴയ കാല ഓർമ്മകൾ ഉണർത്തുന്ന കാഴ്ച ആസ്വദിക്കുവാൻ സാധിക്കും….
ഇന്ന് ദേശീയ വായനാദിനം; ഡിജിറ്റൽ മാധ്യമങ്ങൾ അരങ്ങ് തകർക്കുമ്പോഴും പെരുംകൊഴുപ്പിലെ ജയ്ഭാരത് ലൈബ്രറിയിൽ നിന്നും ഒരു പഴയ കാഴ്ചയിലേക്ക്






