Timely news thodupuzha

logo

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു

ദിയോഘർ: ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയോടെ കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നുവെന്നാണ് വിവരം. മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷവും മരിക്കുകയായിരുന്നു. 33 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *