Timely news thodupuzha

logo

കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: മോശം കാലവസ്ഥ കണക്കിലെടുത്ത് ഡൽഹിയിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ‍യും കാറ്റും മൂലം യാത്രകൾക്കും കാലതാമസം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് എയർ ഇന്ത്യ, ഇൻഡിഗോ, സ്പെയ്സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽ‌കിയത്. മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ദയവായി എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ഡൽഹിയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം വൈകാനും മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ആകാശം നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിയില്ലെങ്കിലും, നിങ്ങളുടെ യാത്ര മികച്ച രീതിയിലാക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും ചെയ്യും. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. എല്ലാ വിവരങ്ങളും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും, നിങ്ങൾക്ക് എന്ത് സഹായം ആവശ്യമായി വന്നാലും ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടാകും എന്ന് ഇൻഡിഗോയും പ്രസ്താവനയിറക്കി.

മോശം കാലാവസ്ഥ കാരണം, വിമാന സർവീസുകളെ മോശമായി ബാധിച്ചേക്കാം. ലാൻഡിങ്ങിനെയും ടേക്ക് ഓഫിനെയും ഇത് മോശമായി ബാധിച്ചേക്കാം. വെബ് സൈറ്റ് വഴി യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ അഭ്യർഥിക്കുന്നു എന്ന് സ്പെയ്സ് ജെറ്റും പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *