ഇടുക്കി: രാജാക്കാട് വൈസ്മെൻസ് ക്ലബ്ബ്,അടിമാലി ഗ്ലോബൽ കാർഡിയാക് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് വൈസ്മെൻസ് സ്ക്വയറിൽ നടത്തി.ക്യാമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു,ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ,വിൻസു തോമസ്,ആർ.ബാലൻപിള്ള, ജോഷി കന്യാക്കുഴി,എ.കെ ഷാജി,ബോസ് തകിടിയേൽ, വി.എസ് ബിജു,വി.സി ജോൺസൺ,കാർഡിയാക് സെൻ്റർ എം.ഡി
രാജേഷ് രാഘവൻ എന്നിവർ പ്രസംഗിച്ചു.
ഡോ.പോൾ ആൻ്റണി ബോധവത്ക്കരണ ക്ലാസ് നയിച്ചു.ഡോ.ആർ.കപിൽ, ഡോ.പോൾ ആൻ്റണി,ഡോ അരുൺ,ഡോ ഫിലിപ്പോസ് ജോൺ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.കാർഡിയോളജി കൺസൾട്ടേഷൻ,ഇ സി ജി , സ്ക്രീനിംഗ് എക്കോ,ജി ആർ ബി എസ് പരിശോധനകളും നടത്തി.105 പേർക്കാണ് ക്യാമ്പിൽ സേവനം ലഭിച്ചത് സിഇഒ ബിറ്റിൻ കെ.സാമുവൽ, ജോയിൻ്റ് ഡയറക്ടർ ഇർഷാദ്,വൈസ്മെൻസ് ക്ലബ്ബ് ഭാരവാഹികളായ ബിനോയി ജോസഫ്, കെ.ആർ ബിനേഷ്,ടി.ബി രാജീവ്,ജി.രമേശ്ബാബു, മായാ ജോൺസൺ,ജെസ്മി ബിനോയി,ശാലിനി ബിജു എന്നിവർ നേതൃത്വം നൽകി.





