രാജാക്കാട്: കഴിഞ്ഞ 50 വർഷമായി രാജാക്കാട്ട് പ്രവർത്തിച്ചു വരുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രാജാക്കാട് ശാഖ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി. രാജാക്കാട് പൊന്മുടി റോഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശാഖയാണ് രാജാക്കാട് പൂപ്പാറ റോഡിൽ ചമ്പക്കര ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചത്. ശാഖയുടെ ഉദ്ഘാടനം എർണാകുളം സോൺ ജനറൽ മാനേജർ എസ് ശക്തിവേൽ ഓൺലൈനായി നിർവഹിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് നിർവ്വഹിച്ചു. കോട്ടയം റീജിയൻ ഓഫീസ് ചീഫ് മാനേജർ എം.ആർ മണിയം മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് മാനേജർ സി.വിഷ്ണുമോഹൻ സ്വാഗതവും അസി.മാനേജർ അനു ജിനേഷ് നന്ദിയും അർപ്പിച്ചു. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എസ് ബിജു, സെക്രട്ടറി സജി കോട്ടയ്ക്കൽ,ബേബി ചമ്പക്കര,
വിൻസു തോമസ്, സി.ആർ രാജു, സാബു വാവലക്കാട്ട്, വി.സി ജോൺസൺ, ജോഷി കന്യാക്കുഴി,സിബി കൊച്ചുവള്ളാട്ട് എന്നിവർ പ്രസംഗിച്ചു.
യൂണിയൻ ബാങ്ക് ശാഖാ ഓഫീസ് ഉദ്ഘാടനം നടത്തി





