Timely news thodupuzha

logo

ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല; രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: മദ്യ നയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഊവത്തിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യം മുഴുവന്‍ ഇതെല്ലാം കാണുകയാണെന്നും, ജനങ്ങള്‍ ഉചിതമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച യഥാര്‍ഥ രാജ്യഭക്തനാണു മനീഷ് സിസോദിയ.

സത്യസന്ധരായ ആളുകളെ ജയിലില്‍ അയക്കുന്ന രീതിയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ ആദരിക്കപ്പെടുകയും, ഗവണ്‍മെന്‍റിനാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഒരിടത്തും ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല. ഈ രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്നും അജ്ജേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *