കോഴിക്കോട്: നൂതന കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിൽ നിന്നും കാണാതായ കർഷകൻ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. കരിപ്പുർ എയർപോർട്ടിൽ പുലർച്ചെ 4.30 ന് ഗൾഫ് എയറിനാണ് ബിജു എത്തിയത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.