മലപ്പുറം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ കേരള, പഞ്ചാബ് യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലും പഞ്ചാബിലും മാന്ത്രമാണ് യൂണിറ്റ് അടച്ചിടാനുള്ള തീരുമാനമുള്ളത്. മഹാരാഷ്‌ട്രയിലേത് തുടരും.
ഇത് ആർ.എസ്.എസിന്റെ ഇടപെടലാണ്. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ് തുടരുകയാണ്. കേരളത്തിൽ ആർഎസ്‌എസ് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം വേർതിരിവെന്നും അദ്ദേഹം വ്യക്തമാക്കി.