തൃശൂർ: കഴിഞ്ഞ ആറുവർഷം മാത്രം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി സർക്കാർ 459 കോടിരൂപ സഹായം നൽകിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രളയം, കോവിഡ് കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച് സഹായിച്ചു. എന്നിട്ടും, ദേവസ്വങ്ങളുടെ വരുമാനം സർക്കാർ പിടിച്ചെടുക്കുന്നു എന്നതരത്തിൽ ചിലർ കള്ളപ്രചാരണങ്ങൾ നടത്തുകയാണ്.
കൊച്ചിൻ ദേവസ്വം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഈ വർഷവും സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.