തൃശ്ശൂർ: കേരളത്തിൽ ആദ്യമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ആന ഉത്സവത്തിനു തിടമ്പേറ്റി. ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് രാമനെ നടയ്ക്കിരുത്തിയത്. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളവും അതിനൊത്ത് തലയും ചെവിയും വാലുമാട്ടി നിന്ന ഇരിഞ്ഞാടപ്പിള്ളി രാമനും ആളുകളെ അമ്പരിപ്പിച്ചു. പെറ്റ ഇന്ത്യ’യാണ് ആനയെ ക്ഷേത്രത്തിനായി നൽകിയത്.