തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ലൈഫ് മിഷൻ കോഴക്കേസിലെ ചോദ്യെ ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനായി കൊച്ചിയിലെത്താതെയാണ് നിയമസഭയിലേക്ക് പോയത്. സി.എം രവീന്ദ്രനോട് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു ഇഡി നൽകിയ നിർദ്ദേശം. അതേസമയം ഇമെയിലിലൂടെ നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്നായിരുന്നു ഹാജരാകാത്തതിനു കാരണമായി രവീന്ദ്രൻ ഇഡിയെ അറിയിച്ചത്.
ഇതുപോലെ മുമ്പും ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സി.എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ കോസുമായി ബന്ധപ്പെട്ട് സ്വപ്ന നൽകിയ മൊഴിയിൽ രവീന്ദ്രന്റെ പേര് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇഡിയുടെ നീക്കം.