പാലക്കാട്: സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം. പി.കെ. ശശിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് തെളിവുകൾ സഹിതം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. 2016ൽ എം.എൽ.എ ആയ ശേഷമുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പാർട്ടി തീരുമാനം.
പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് 2010 ൽ മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ ബാക്കി വന്ന പത്തുലക്ഷം രൂപ മാറ്റിയെന്നത് ഏറെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. കൂടാതെ 2017 ൽ ജില്ലാ സമ്മേളനം നടത്തിയ വകയിലും 10 ലക്ഷം രൂപ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനും തെളിവുകൾ ലഭിച്ചു.