Timely news thodupuzha

logo

പൂര പ്രദര്‍ശന നഗരിയുടെ വാടകയെച്ചൊല്ലി തർക്കം

തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടി ചോദിച്ചു. ഇതോടെയാണ് ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചത്. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ദേവസ്വം പ്രസിഡന്‍റ് ഡോ.എം.കെ.സുദർശനൻ അറിയിച്ചു. പൂര പ്രദർശനം നടക്കുന്നത് കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ്. രണ്ട് മാസത്തേക്ക് രണ്ട് ലക്ഷത്തി 64ആയിരം സ്ക്വയർ ഫീറ്റ് സ്ഥലം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി വാടകക്ക് എടുക്കും. പൂരത്തിന്‍റെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താൻ പ്രദർശനത്തിൽ നിന്ന് കിട്ടുന്ന വരുമാനമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

ഇരുകൂട്ടരും വാടക സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ദേവസ്വം ബോർഡ് 20 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പ്രദർശന കമ്മിറ്റിയുടെ ആരോപണം. അതേസമയം പ്രസിഡന്‍റ് എം.കെ സുദർശനൻ ഇത് നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതനുസരിച്ചേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *