തൊടുപുഴ: അബാക്കസ് ദേശീയ തലത്തില്‍ നടത്തിയ ടാലന്റ് ഫെസ്റ്റില്‍ റാങ്ക് ജേതാക്കളായ തൊടുപുഴ ജ്യോതി സൂപ്പര്‍ബസാറിലെ സ്‌കൂള്‍ ഓഫ് അബാക്കസിലെ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി. ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ.വിന്‍സച്ചന്‍ സി.എം.ഐ ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഡയറക്ടര്‍ ടി.എ.ജോണ്‍, എഡ്വിന്‍ അഗസ്റ്റിന്‍, ടി.കെ.ബിജു, ജിനു സോയി, അനുഷ ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
അബാക്കസ് റാങ്ക് ജേതാക്കളെ ആദരിച്ചു
