കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ മൃഗസംരക്ഷ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബ് പദ്ധതി മുഖാന്തരം വിവിധ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾക്ക് വീതം കോഴിക്കുഞ്ഞുങ്ങൾ മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം യു പി സ്കൂൾ, ഗവ.യുപി സ്കൂൾ കരിമണ്ണൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഗവ യു.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിസാമോൾ ഷാജിയും മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടും ഉദ്ഘാടനം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ബിജി ജോമോനായിരുന്നു അദ്ധ്യക്ഷൻ. വാർഡ് മെമ്പർമാരായ സന്തോഷ് കുമാർ പീലി, ആൻസി സിറിയക്, ബിബിൻ ആഗസ്റ്റിൻ, ജീസ് ആയിത്തുപാടത്ത് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.എം സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ഡെല്ലി കെ. മോൾ, ഹെഡ്മാസ്റ്റർ പൗലോസ് എ.ഒ, വെറ്റിനറി സർജ്ജൻ നീതു കെ.പി, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.