Timely news thodupuzha

logo

വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചു; മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദർശന

കട്ടപ്പന: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വയനാട് പാറവയലിലെ വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചും മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും ദർശനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സാംസ്കാരിക കൂട്ടായ്മ ചേർന്നു. ആദിവാസി സമൂഹത്തിൽപെട്ടവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രമാണി മനോഭാവം കേരള സമൂഹത്തിൽ വ്യാപകമാണെന്നും, നാട് വളർന്നിട്ടും അവഗണനയും അവഹേളനവും ഏറി വരികയാണെന്നും സാംസ്കാരിക കൂട്ടായ്മ വിലയിരുത്തി. അട്ടപ്പാടിയിലെ മധുവിൻ്റെയും വിശ്വനാഥൻെറയും ദുർഗ്ഗതി ആവർത്തിക്കാതിരിക്കുവാൻ കുറ്റക്കാരെ കണ്ടെത്തി ഉചിതമായി ശിക്ഷിക്കണമെന്നും, ആദിവാസി സമൂഹത്തെ വംശീയമായി ഒറ്റപ്പെടുത്തുന്ന മാനുഷിക വിരുദ്ധതക്കെതിരെ പൊതുബോധം ഉയരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

പ്രിൻസ് ഓവേലിൽ കവിതയവതരിപ്പിച്ചു. വിജിൽ ബാലൻ പ്രണാമ ചിത്രരചന നടത്തി. അഡ്വ. വി.എസ്. ദിപു, റ്റി.ജി. വിഷ്ണു, എം.ബി.രാജശേഖരൻ, ഇ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ഷാജി ചിത്ര, തോമസ് ഉമ്മൻ, കേശവൻ തമ്പി, അനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *