Timely news thodupuzha

logo

ലൈഫ് മിഷൻ കേസ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: പ്രതിപക്ഷം ലൈഫ് മിഷൻ അഴിമതിയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാത്യു കുഴൽനാടൻ എംഎൽഎയാണ് നിയമസഭയിൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അതേസമയം ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‍നമാണെന്നായിരുന്നു മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചത്.

സമാന വിഷയം ഈ സമ്മേളനത്തിൽ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആൾ മാത്രം മാറിയെന്നേയുള്ളൂ. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *