ജീവനക്കാരിലെ 10 ശതമാനം പേരെയാണ് ട്വിറ്ററിൽ നിന്നും മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെതിരെയും നടപടി സ്വീകരിച്ചു.
ട്വിറ്ററിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടന്ന് മസ്‌ക് ഡെഡ്‌ലൈനിട്ട് കഷ്ടപ്പെടുത്തിയ ജീവനക്കാരിൽ ഒരാളാണ് എസ്തർ. പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന. പിരിച്ചുവിടലെല്ലാം അതിന്റെ ഭാഗമായാണെന്നാണ് പറയുന്നത്. ഇതോടകം 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്.