വണ്ണപ്പുറം: ഋഷിനാഥിന്റ ജീവൻ സുമനസ്സുകളുടെ കൈകളിലാണ്. വണ്ണപ്പുറം മാനാക്കുഴിയിൽ ഋഷിനാഥിന്റ(14) രണ്ടു കിഡ്‌നികളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി കുടുംബം സഹായാഭ്യർത്ഥന നടത്തുന്നു. കുട്ടിക്ക് പനിയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൊടുപുഴ ജില്ലാആശുപത്രിയിൽനടത്തിയപരിശോധനയിലാണ് കിഡ്‌നിയുടെപ്രവർത്തനത്തിലെ തകരാർകണ്ടെത്തുന്നത്.
തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് രണ്ടുകിഡ്‌നികളും പ്രവർത്തനരഹിതമാണെന്നു കണ്ടെത്. കിഡ്‌നിമാറ്റിവയ്ക്കുകയാണ് ജീവൻനിലനിർത്താനുള്ള ഏകപരിഹാരം.
ഇതിന് 35ലഷം രൂപചെലവാകും. ഇപ്പോൾ ജീവൻനിലനിർത്തുന്നത് മരുന്നിന്റയും ഡയാലിസിസിന്റയും പിൻബലത്തിലാണ്.മരുന്നിനുതന്നെ ഇപ്പോൾ മാസം പതിനായിരത്തിൽകൂടുതൽ രൂപാവേണം. കോട്ടയം മെഡിക്കൽകോളേജിലെ നെഫ്രോളജിവിഭാഗം പ്രഫ; ഡോ: വി.ഉണ്ണികൃഷ്ണൻ രാമചന്ദ്രന്റ ചികിൽസയിലാണ് കുട്ടി .വണ്ണപ്പുറം സ്വദേശി എം.പി.സുനിൽകുമാറിന്റയും പരേതയായ മിനിയുടെയുമകനാണ്. വണ്ണപ്പുറം എസ് എൻഎം വോക്കേഷണൽ ഹയർസെക്കൻഡറിസ്‌കൂൾഒമ്പതാംക്ലാസ്സ് വിദ്യാർഥിയാണ്. കുട്ടിയുടെ അമ്മ ക്യാൻസർബാധിച്ച് ദീർഘനാളത്തെ ചികിൽസയ്‌ക്കൊടുവിൽ 2022 ജൂലൈ21-നാണ് മരിച്ചത് .നിർധനകുടുംബം ഇവരുടെ ചികിൽസയ്ക്കായി ഉണ്ടായിരുന്ന സമ്പാദ്യംമുഴുവൻ ചെലവഴിച്ചു. ജീവിതംതന്നെമുന്നോട്ടുകൊണ്ടുപോകാൻ ക്ലേശിക്കുന്നതിനിടയിലാണ് കുട്ടിക്കുണ്ടയാ കിഡ്‌നിരോഗം ഇവരെ ആകെതകർത്തത് .കുട്ടിയുടെ ജീവനുവേണ്ടി സുമനസ്സുകളുടെസഹായം തേടുകയാണ് സുനിലും കുടുംബവും. സുനിലിന്റയും മകന്റയു ംപേരിൽ വണ്ണപ്പുറം ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പർ: 40355101041660.ഐ എഫ് എസ് സി: KLGB0040355.ഫോൺ:99614 90068.





