ഇടുക്കി: 2009 സെപ്റ്റംബർ 30 വൈകുന്നേരം ആയിരുന്നു ആ ദുരന്തവാർത്ത എത്തിയത്. 45 പേരുടെ ജീവനാണ് തേക്കടിയിൽ ജലകന്യക ബോട്ടിനൊപ്പം ആഴങ്ങളിൽ പൊലിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്ന സഞ്ചാരികൾ ആയിരുന്നു. 11 സ്ത്രീകളും 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടുന്നു.
കേരളം ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ജലകന്യക എന്ന രണ്ടു നില ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത് പുതിയതായി നീറ്റി ലിറക്കിയ ബോട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 76 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പുറപ്പെട്ടു 12കിലോമീറ്റർ പിന്നിട്ട് മുല്ലപ്പെരിയാർ അണക്കെട്ടിന് 500 മീറ്ററുകൾ ഇപ്പുറം മണക്കവല എന്ന ആഴമേറിയ ഭാഗത്ത് മുങ്ങുകയായിരുന്നു. കരയിൽ പ്രത്യക്ഷപ്പെട്ട കാട്ടാന കൂട്ടത്തെ കാണുന്നതിനായി ബോട്ടിൽ ഉണ്ടായിരുന്നവരൊക്കെ ഒരു വശത്തേക്ക് നീങ്ങിയതാണ് ബോട്ട് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത് അപകടം നടന്ന അല്പസമയത്തിനുശേഷം വനം വകുപ്പിന്റെ ഒരു ബോട്ട് ഇതുവഴി വന്നതിനാൽ ആണ് അപകടം പുറംലോകം അറിഞ്ഞത് പിന്നാലെ എത്തിയ രണ്ടു ബോട്ടുകൾ കൂടി ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി അപകടം നടന്ന അല്പസമയത്തിനകം ഇരുട്ട് പരന്നതും മുങ്ങൽ വിദഗ്ധരുടെ അഭാവവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി 55 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ ബോട്ടിനുള്ളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുക അസാധ്യമായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കോട്ടയം ഓഫീസിലായിരുന്നു ആദ്യം അന്വേഷണ ചുമതല പിന്നീട് ജസ്റ്റിസ് ഈ മൊയ്തീൻ കുഞ്ഞ് കമ്മീഷൻ ഏറ്റെടുത്തു അപകടം ഉണ്ടാക്കിയ ബോട്ടിന്റെ ചരിത്രവും നിർമ്മാണത്തിന് പിഴവും സംബന്ധിച്ച് കൊച്ചി സർവ്വകലാശാല ഷിപ്പിംഗ് ടെക്നോളജി വിഭാഗം തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ധനുമായ ഡോക്ടർ എസ് പ്യാരിലാൽ ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഉൾക്കൊള്ളാൻ ആവുന്നതിലും അധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയമായ നിർമ്മാണവും തുടങ്ങി നിരവധി നിയമലംഘനങ്ങൾ വ്യക്തമായി. ബോട്ടിന്റെ ടെൻഡർ വിളിച്ചത് മുതൽ നീട്ടിലിറങ്ങിയത് വരെയുള്ള 22 അടങ്ങിയ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു അപകടം നടന്ന അഞ്ചുവർഷത്തിനുശേഷമാണ് ബ്രാഞ്ച് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ഡ്രൈവർ, ബോട്ടിന്റെ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരായിരുന്നു കുറ്റക്കാർ. പിന്നീട് നൽകിയ രണ്ടാം കുറ്റപത്രത്തിൽ ബോട്ട് നിർമ്മിച്ച കെ ടി ഡി സി ഉൾപ്പെടെയുള്ളവരെയും ഉൾപ്പെടുത്തി. നിലവാരം കൃത്യമായി പരിശോധിക്കാതെയാണ് ഇറക്കിയത് എന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നു ഇത്രയും ജീവനെടുത്ത ദുരന്തത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തിയ ശേഷിക്കാൻ നീണ്ട വർഷങ്ങൾ കൊണ്ട് കഴിഞ്ഞില്ല നിയമങ്ങൾ പാലിച്ചാൽ മാത്രം ഒഴിവാക്കാമായിരുന്ന ഇത്തരം ദുരന്തങ്ങൾക്ക് കേരളം പിന്നെയും സാക്ഷികൾ ആണെങ്കിലും തേക്കടിയിലെ കുറ്റവാളികളെ പോലും നിയമത്തിനു മുന്നിൽ എത്തിക്കാനായില്ല.






