
ഇടുക്കി: മൂലമറ്റം പവ്വർ ഹൗസിൻ്റെയും ടെയിൽ റെയ്സ് കനാലിൻ്റെയും നിർമ്മാണത്തിനായി കരുനാഗപ്പിള്ളിയിൽ നിന്നും മൂലമറ്റത്ത് എത്തിയതാണ് ചെങ്കിലാത്ത് സുകുമാരൻ പിള്ള(82). കല്ലറങ്ങാട്ട് കുടുബത്തിൻ്റെ അയൽവാസിയും സുഹൃത്തുമായി പതിറ്റാണ്ടുകളായി ജീവിച്ച് ഇവിടെത്തന്നെ സ്ഥലം വാങ്ങി വീട് വച്ച് താമസിച്ചിരുന്ന സുകുമാരപിള്ള തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. ജീവിച്ചിരുന്നപ്പോൾ അയൽവാസിയായിരുന്ന കല്ല ങ്ങാട്ട് ജോസഫ് എന്ന പാലാ രൂപതയുടെ മെത്രാൻ ശെമ്മാച്ചൻ ആയിരുന്നപ്പോൾ മുതലുള്ള പരിചയവും ബന്ധവും പിതാവായപ്പോഴും മറന്നു പോയില്ല.

സുകുമാരപിള്ള മരിച്ചതറിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ തന്നെ പിള്ളേച്ചൻ്റെ വീട്ടിൽ എത്തുകയും ഭാര്യയേയും മക്കളേയും കണ്ട് അന്തിമോപചാരമർപ്പിക്കുകയും കുടുബാഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുകയും ചെയ്ത ശേഷമാണ് പിതാവ് തിരികെ പോയത്. സുകുമാരപിള്ളയുടെ ഭാര്യ ആനന്ദവല്ലി’ മക്കൾ. മിനി, അനുമോൾ, അനീഷ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.





